ബസ്സ്സ്റ്റോപ്പിലിരുന്ന് പതിവ് കണക്കെടുപ്പിന്റെ തിരക്കിലാണ്. കടന്ന് പോവുന്ന ബസ്സുകളുടെ മുന്‍ഭാഗത്താണ് ശ്രദ്ധയത്രയും. ഒരമ്മാവന്‍ വന്നടുത്തിരുന്നതറിഞ്ഞെങ്കിലും, അങ്ങിനെ ഭാവിച്ചില്ല. അമ്മാവനെന്ത് ഔചിത്യം, എന്നെ തോണ്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞു. "മോനെ അത്യാവശ്യമായി കൊറച്ച് രക്തം വേണമായിരുന്നു. ഈ ബസ്സ് സ്റ്റോപ്പില്‍ വന്ന് പറഞ്ഞാല്‍ ആരെങ്കിലും സഹായിക്കുമെന്ന് കേട്ടറിഞ്ഞ് വന്നതാണ്."
I'll write what I think, I'll share what I like. If you do not like, I'm Sorry