ഒരു സംഗീത റിയാലിറ്റി ഷോ നിര്‍മിക്കാന്‍ ഒരാലോചന, ക്രിയാത്മകമായ ചിന്തകള്‍ ഏവരില്‍ നിന്നും ക്ഷണിക്കുന്നു. ഒരു കരട് രൂപം താഴെ കൊടുക്കുന്നു
ഊമയായ ഗായകര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക്, കരയാനും കരയിക്കാനും കഴിയുന്ന ബധിരരായ വിധികര്‍ത്താക്കള്‍ വിധി പറയുന്നു, അത് കണ്ടു അന്ധരായ കാഴ്ചക്കാര്‍ മനം മറന്നോ പൊട്ടിയോ തുള്ളിചാടുകയും പൊട്ടികരയുകയും ചെയ്യട്ടെ. എന്നിട്ടും അസുഖം മാറിയില്ലെങ്കില്‍ കൊറച്ചു SMSഉം അയക്കാന്‍ ഉള്ള സംവിധാനം ഉണ്ടാകും. അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. സംവിധാനം വിനയന് കൊടുത്തേക്കാം, ഈച്ച അടിച്ചു ഇരിക്കുകയല്ലേ. അവതാരിക ലവള് തന്നെ മതി, അതിലും പറ്റിയ ഒന്നിനെ അറിയാമെന്കില്‍ നിങ്ങള്‍ പറയൂ.
എങ്ങിനെ ഉണ്ട് എന്റെ ഐഡിയ , സംഗതി ഏക്കുമോ?
നല്ല ക്രിയാത്മകമായി ചിന്തിക്കുന്നവർ എന്ന് പറഞ്ഞതിൽ ഞാനും എന്റെ ചിന്തകളും പെടുമെങ്കിൽ ഞാനും അപേക്ഷിച്ചിരിക്കുന്നു. ആശംസകൾ ട്ടോ, നല്ല വേറിട്ട ചിന്ത.
ReplyDeleteനന്ദി
Delete