വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഇപ്പൊഴുണ്ടായി കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ എളുപ്പത്തില്‍ മുന്‍കൂട്ടി കാണാവുന്നവ മാത്രമാണ്, പ്രത്യേകിച്ചു എല്ലാതരം അറിവുകളും വൈദഗ്ധ്യവും ലഭ്യമായ അധികാര സ്ഥാനത്തുള്ളവര്‍ക്കു. നിരോധനത്തിന് കാരണമായി പ്രധാനമന്ത്രി പ്രധാനമായും ഉയര്‍ത്തികാട്ടിയത് കാലങ്ങളായി ഇവിടെയുള്ള കള്ളപണത്തെയാണ്. ഈ കള്ളപണത്തെ വെളുപ്പിക്കാന്‍ പറ്റിയൊരു സാഹചര്യം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്നലെ ഇവിടെ ഉണ്ടായിട്ടുമില്ല. കള്ളപ്പണത്തെ കൈകാര്യം ചെയ്യാന്‍ പഴുതുകളടച്ചും ആസൂത്രിതമായും ഇതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കാലക്രമേണ നടപ്പിലാക്കാമെന്നിരിക്കെ നോട്ട് നിരോധനമെന്ന കാരണം ഒട്ടും വിശ്വസനീയമല്ല. അതുകൊണ്ട് നമുക്ക് അജ്ഞാതമായ എന്തോ യദാര്‍ത്ഥ കാരണം/ലക്ഷ്യങ്ങള്‍ കൊണ്ടാണ് നിരോധനം നടപ്പിലാക്കിയതെന്നാണ് എനിക്കു തോന്നുന്നത്. അതെന്തു തന്നെ ആയാലും ഈ നടപടിയുടെ പരാജയം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അതുണ്ടായിട്ടുള്ളത്. ജപ്പാനില്‍ നിന്നും തിരിച്ചെത്തുന്ന പ്രധാനമന്ത്രി, ഈ നടപടി മൂലം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു നോട്ട് നിരോധനം പിന്‍വലിച്ചേക്കും. അത...
I'll write what I think, I'll share what I like. If you do not like, I'm Sorry