ടിയാമെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തെ കുറിച്ച് അറിയാത്തവര്‍ പോലും ഈ ഫോട്ടോ കണ്ടിരിക്കും. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇദ്ദേഹത്തിനെ (ടാങ്ക് മാന്‍ ) കുറിച്ച് കൂടുതലൊന്നും അറിയില്ല. 1989 ജൂൺ 4നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സ്വാതന്ത്ര്യത്തിന് വേണ്ടി സംഘടിച്ച നിരവധി വിദ്യാർത്ഥികളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. ജൂണ്‍ അഞ്ചിന് ടിയാനെന്മെൻ സ്ക്വയറിന്‍റെ നിയന്ത്രണം പട്ടാളം പൂര്‍ണ്ണമായും ഏറ്റെടുത്തു. അന്ന് അവിടെ മാര്‍ച്ച് ചെയ്ത ടാങ്കുകളുടെ ഒരു നീണ്ട നിരയുടെ മുന്നിലേക്ക് എവിടെ നിന്നോ ഈ മനുഷ്യന്‍ വന്നു. എന്ത് കൊണ്ടോ ടാങ്കുകള്‍ അയാളുടെ മുകളിലൂടെ കേറിയിറങ്ങിയില്ല, പകരം വരിയായി വരിയായി കാത്ത് നിന്നു. മാറാന്‍ തയ്യാറല്ലാതെ നിലയുറപ്പിച്ച ടാങ്ക് മാനെ, കാഴ്ച്ചക്കാരില്‍ ചിലര്‍ നിര്‍ബന്ധപൂര്‍വ്വം അവിടെ നിന്നും നീക്കി.