ഇരട്ടത്താപ്പ്

ശ്രീകൃഷ്ണജയന്തിയുടെ പേരില്‍ കുഞ്ഞുങ്ങളെ വെയിലത്ത് നിര്‍ത്തുന്ന ക്രൂരതക്കെതിരെ പ്രതികരിക്കാനായി കീബോര്‍ഡ് എടുത്തതാണ്. അപ്പോഴാണ് മോന്‍ ഓടിവന്നു മടിയില്‍ കേറിയിരുന്നത്. കുളികഴിഞ്ഞുള്ള വരവാണ്, ദേഹത്ത് അരഞ്ഞാണം പോലുമില്ല. ഇനിയൊരു പുല്ലും നടക്കൂല്ല, കീ ബോര്‍ഡ് മാന്തിപറിക്കലാണ് ഇഷ്ടന്‍റെ പ്രിയ്യവിനോദം.

മോനെ നിനക്ക് കുറച്ചുനേരം അപ്പുറത്ത് പോയി കളിച്ചൂടെ? നിന്‍റെ പ്രായമുള്ള പാവം ഹിന്ദു കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് വാപ്പ പ്രതികരിക്കുന്നത്.

അങ്ങിനെ പലതും പറഞ്ഞുനോക്കി പക്ഷെ അവനൊരു മൈന്‍ഡില്ല. മറ്റു പോംവഴിയോന്നുമില്ലാത്തത് കൊണ്ട് കൊച്ചിന്‍റെ ഉമ്മായെ തന്നെ വിളിച്ചു.

ഡീയേ... ദേ ഇവിടെയൊരുത്തന്‍ മുക്കാലും കാണിച്ചു നടക്കുന്നത് കണ്ടില്ലേ! ഇവനെ കൊണ്ടുപോയി ഉടുപ്പിടീച്ചേ..   

Comments

 1. ശരിയാ. അങ്ങിനെ ആയാലും പറ്റില്ലല്ലോ

  ReplyDelete
  Replies
  1. ശോഭായാത്രയില്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയെ കുറിച്ച് വാചാലനാവുന്നവരില്‍ മതാചാരത്തിന്‍റെ ഭാഗമായി സ്വന്തം കുഞ്ഞിന്‍റെ ലിംഗാഗ്രം മുറിച്ചവരുമുണ്ട്. ശ്രദ്ധിച്ചുനോക്കൂ :)

   Delete
 2. ഐ ചൂസ് ദ് സേഫ് സൈഡ്!

  നോ കമന്റ്സ്.

  ഹഹഹ!!!!!!!!!

  ReplyDelete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0