പരിദേവനങ്ങള്‍


എന്താണാവോ എളയ മകന്‍റെ സൌഭാഗ്യങ്ങള്‍ 
എന്നും കുന്നും ചോര്‍ന്നൊലിക്കുന്നൊരു പഴയ വീട്  
വക്ക് ചളുങ്ങിയ, മൂട് പൊട്ടിയ കൊറേ പാത്രങ്ങള്‍ 
കാലൊടിഞ്ഞ് ആടി നില്‍ക്കുന്ന കുറച്ച് കട്ടിലുകള്‍ 
മുഷിഞ്ഞ് നാറുന്ന കൈയൊടിഞ്ഞൊരു ചാരുകസേര
ക്ലാവ് പിടിച്ച കോളാമ്പികള്‍, കിണ്ടികള്‍, വിളക്കുകള്‍   
എലികളോടി കളിക്കുന്നൊരു വലിയ മര പത്തായം 
കീറി പറിഞ്ഞ കുറേ പായകള്‍ വിശറികള്‍ കൊട്ടകള്‍ 
കോണി ചുവട്ടിലെന്നോ ഉപേഷിച്ച ഉപ്പുമാങ്ങാഭരണി
മുറം, ഉറി, ഉരല്, ഉലക്ക, ഒലക്കേടെ മൂടിങ്ങനെ 

ഒരുപയോഗമില്ലാത്തൊരായിരം വസ്തുക്കളും

പിന്നെയാര്‍ക്കും വേണ്ടാത്തൊരച്ഛനും അമ്മയും...---------------------------------------------------------------------------------------------------------------------------------
ഒരിക്കല്‍ വലിയൊരു കുടുംബത്തിലെ ഏറ്റവുമിളയ സന്തതിയായൊരു സുഹൃത്ത് അറിയാതെ പറഞ്ഞ് പോയ  പരിഭവം.


Comments

 1. എനിക്കു തിരിച്ചുള്ള അനുഭവമാ... ഗൾഫിൽ വന്നു ആദ്യ ശമ്പളം കിട്ടി തറവാടു നന്നാക്കി വീടിനു മതിൽ കെട്ടി.പെയ്ന്റ് അടിച്ചു എന്റെ വീട്, എന്റെ മുറി എന്നു കരുതി സന്തോഷിച്ചു ചെന്നപ്പോൾ എന്റെ മുറിയിൽ അനിയനും ഫാമിലിയും ചേക്കേറിയിരിക്കുന്നു. മറ്റൊരു മുറിയുണ്ടാക്കാൻ തുനിഞ്ഞപ്പോൾ ഇനിയെന്തിനാ മറ്റൊരു മുറി നിനക്കൊരു വീടുണ്ടാക്കാൻ നോക്കണ്ടേ എന്ന ഉപദേശം. മൂത്ത മകനായാൽ വീട്ടിൽ നിന്നു ആദ്യം ഇറങ്ങിക്കൊടുക്കേണ്ടവൻ എന്നർത്ഥം.:))

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. എന്താണാവോ ഈ മൂത്ത മകന്‍റെ സൌഭാഗ്യങ്ങള്‍
  കണ്ണ് കീറുന്നതിനു മുന്‍പ് കൂര പോലുമില്ലാതെ വീട്ടില്‍ നിന്ന് പുറത്ത് പോകേണ്ടി വരുന്നതോ?

  ഒരു കുടുംബം സൃഷ്ടിക്കാനുള്ള പാട് ചില്ലറയാണോ?
  ഈ പുതിയ സാമാനങ്ങളുടെ മോടിക്ക് വിയര്‍പ്പിന്റെയും കണ്ണീരിന്റെയും നനവ്‌ കുറച്ചേറെയുണ്ടാവും ...

  ReplyDelete
  Replies
  1. അയ്യോ മൂത്ത മക്കളോട് എനിക്കൊരു ദേഷ്യവുമില്ല ഷാരോണ്‍ :) വീട്ടിലെ മൂത്ത സന്തതിയാണ് ഞാന്‍ . ഇത്, ഭാഗം വെപ്പ് കഴിഞ്ഞു നിരാശനായ ഒരു സുഹൃത്ത്‌ പറഞ്ഞത് ഞാനിവിടെ പകര്‍ത്തിയെന്നേ ഉള്ളൂ. പറയാനുദ്ദേശിച്ചത് അവസാനത്തെ ഒരു വരി മാത്രം

   Delete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0