ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും. ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്റെ ഗുണം
I'll write what I think, I'll share what I like. If you do not like, I'm Sorry
ഇനി പറ. ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം?
ReplyDeleteപ്രകൃതിവിഭവങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ അല്ലേ യുദ്ധങ്ങള്‍ ആയി കലാശിചിട്ടുള്ളത് പണ്ടും ഇന്നും. പല യുദ്ധങ്ങളുടെയും കാരണങ്ങള്‍ മതമല്ലെങ്കില്‍ കൂടിയും, അവയുടെ സഹചാരി ആയിരുന്നു മതം. കോളനിവാഴ്ചക്ക് വേണ്ടി ഉള്ള പോരാട്ടങ്ങള്‍ ആയിരിക്കില്ലേ ക്രിസ്തീയ മതത്തെ ഇത്ര വളര്‍ത്തി.യത്. മതത്തെ ഒരു രാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോട് കൂടി നടന്ന വിശുദ്ധയുദ്ധങ്ങളും ഒരു പാട് ഉണ്ട്, പക്ഷെ അങ്ങിനെ ഒരു ഉദ്ദേശം ഇല്ലെങ്കില്‍ പോലും പൊതുവേ യുദ്ധം വിജയിയുടെ മതത്തെ വളര്‍ത്താന്‍ സഹായിച്ചിരുന്നു. എല്ലാ ഇടത്തും അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. തോല്‍ക്കുന്നവരുടെ സമ്പത്ത് കൊള്ള അടിക്കുന്നതിനോട് ഒപ്പം, നിലനിന്നിരുന്ന സംസ്കാരത്തെയും ആചാരങ്ങളെയും നശിപ്പിച്ചു. വിജയികളുടെ സംസ്കാരം കൂടി അവിടെ അടിച്ചേല്‍പ്പിച്ചു പോന്നിരുന്നു.
Deleteഅല്ല ചോദ്യം ഇതൊന്നും ആയിരുന്നില്ലല്ലോ അല്ലേ. :) ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം എന്ന് ഓര്‍മ്മ ഇല്ല. കണ്ട് പിടിച്ചത് നോബേല്‍ ആണെന്നും, അതില്‍ അയാള്‍ക്ക് വലിയ വിഷമം തോന്നി എന്നും കേട്ടിട്ടുണ്ട്. എന്തായാലും എടുത്ത് ഉപയോഗിച്ചത് അങ്ങേരു അല്ല. അപ്പൊ ഞാന്‍ തോല്‍വി സമ്മതിച്ചു ഇനി പറ ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം?