പ്രണയ മൊഴികള്‍


ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍
(വീരാന്‍കുട്ടി)
മയില്പീലിതാളുകളുടെ ഈ പുസ്തകം അവള്‍ക്കു നല്‍കുക
പ്രേമിക്കനറിയാതെ പോയ ഒരു കവിയുടെ സമ്മാനമാനിതെന്നു പറയുക
ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ ഉമ്മ കൊണ്ട് അവളെ മയില്പീലിയാക്കുക
സിവിക് ചന്ദ്രന്‍


എല്ലാ കവിതകളും അവസാനിപ്പിക്കാനുള്ള
ഒരു കവിതയാണു നീ...
ഒരു കവിത...
ശവകുടീരം പോലെ പൂര്‍ണമായ ഒരു കവിത.
( മാധവിക്കുട്ടി)

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...
ഖലീല്‍ ജിബ്രാന്‍)

കാത്തു സൂക്ഷിച്ചൊരു സ്നേഹത്തിന്‍ തിരിനാളം...
കത്തി ജ്വലിക്കുമൊരു വേദനയായ് മാറുന്നു.
അണക്കാനാകില്ലൊരിക്കലും മറവിയാല്‍...
കനലായ് മാറിയൊരു ഹൃദയത്തിന്‍ നോവിനെ.
ചേര്‍ത്തുവെക്കാം ഇതുംകൂടെയെന്‍ ‍ ഓര്‍മ്മചെപ്പില്‍...
ചിതയിലേക്കുള്ള എന്റെ വിലപ്പെട്ട സമ്പാദ്യമായ്.
(അഭി)

'ദൂരെ നിന്നെക്കണ്ടപ്പോള്‍ മറ്റാരോ ആണെന്ന് തോന്നി '
'അതാണോ അന്തംവിട്ടു നിന്നത് .'
'അതല്ല ,സുന്ദരിയായ ഒരപരിചിത നീയാവാന്‍ നിമിഷമല്ലേ എടുത്തുള്ളൂ എന്നതിശയിക്കുകയായിരുന്നു '
(കല്പറ്റ നാരായണന്‍ )

Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0