പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍


പഴമയോടുള്ള അതിര്കടന്ന ഈ സ്നേഹം എന്ത് കൊണ്ടാണെന്നറിയില്ല, ഒരു ഗുണവും ഇല്ലാത്തതാണെന്ന് മനസിലാക്കിയിട്ട് പോലും.... ഈ പഴമപ്രേമരോഗികള്‍ക്ക് പഴയതെല്ലാം മനോഹരവും മഹത്വവും  ഉള്ളതായി തോന്നും. ഗൃഹാതുരതത്വം സൃഷ്ടിക്കുന്ന ഈ മാനസിക വൈകല്യം എന്‍റെ മാത്രം ഒരു പ്രശ്നം അല്ലെന്നത് കൊണ്ട്, രണ്ടു ദിവസം മുന്‍പ് മാത്രം എടുത്ത ഈ പുതിയ പഴയ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.[ഒറിജിനല്‍ ചിത്രം]

പുതിയ ചിത്രങ്ങള്‍ ഇങ്ങിനെ മുഷിഞ്ഞ വേഷം അണിയിക്കുമ്പോള്‍ ഗുണം പലതാണ്. ഒരു പാട് കുറവുകളുള്ള ശരാശരി ചിത്രങ്ങള്‍ക്ക് വരെ, പഴയൊരു മണം വരുമ്പോള്‍ നല്ലതായി ആളുകള്‍ക്ക്  തോന്നും. ഫോട്ടോയുടെ കുറവുകളെ കാലത്തിന്‍റെ പരിക്കുകളായെ എല്ലാവരും കാണൂ.

പുതിയ "പഴയ ചിത്രങ്ങള്‍ " സൃഷ്ട്ടിക്കുമ്പോള്‍ അവ പിന്നെ പഴയതാവില്ലല്ലോ. ഈ ബുദ്ധിക്ക് കടപ്പാട് കലൂര്‍ ഉള്ള റഹീം ഇക്കാക്ക്‌.., ഡ്യൂപ്ലിക്കേറ്റ്‌ വാങ്ങിച്ചാല്‍ പിന്നെ അതിന്റെ ഡ്യൂപ്ലിക്കേറ്റിനെ പേടിക്കേണ്ട എന്ന മഹാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.

[മകന്‍റെ ക്ലാസ്സ്‌ ഫോട്ടോ] എന്‍റെ ക്ലാസ്സ്‌ ഫോട്ടോ കളര്‍ ആക്കിയിട്ട് വേണം ഇവിടെ ഇടാന്‍.

Comments

 1. ഫോട്ടോ എഡിറ്റിങ് നന്നായിട്ടുണ്ട്. അഭിനന്ദനം
  ഡ്യൂപിന്റെ ഡ്യൂപ്പും ഇപ്പോ ഇറങ്ങുന്നുണ്ട്... :D

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി ബെഞ്ചാലി. 'ഡ്യൂപ്ലിക്കേറ്റ്‌ മഹാത്മ്യം' വളരെ പഴയ ബുദ്ധി ആയിരുന്നു, കാലോചിതം ആയ മാറ്റങ്ങള്‍ വരുത്തിയ ശേഷം, പുതിയ വെര്‍ഷന്‍ ഉടന്‍ ഇറക്കും. :)

   Delete
 2. ഓര്‍മ്മകളെ കൈവള ചാര്‍ത്തി ..വരൂ വിമൂകമീ വീഥിയില്‍ .....നല്ല ശ്രമം ..

  ReplyDelete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0