വൃത്തികെട്ട ശാസ്ത്രം, ദൈവമേ നീ എത്ര മഹാന്‍

ശാസ്ത്രത്തിന്‍റെ കുററം പറയേണ്ടത് അന്ധ്രോയിട് ഫോണിലെ ബ്ലോഗ്ഗര്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് മലയാളത്തില്‍ വേണം എന്നുള്ളത് എന്റെ ഒരു വാശി ആയിരുന്നു. അതിന് വേണ്ടി എനിക്ക് കണ്ണും, കയ്യും സമ്മാനിച്ച ദൈവത്തിന് നന്ദി പറയട്ടെ. രണ്ട് വരി മലയാളത്തില്‍ എഴുതാന്‍ ഞാന്‍ പെട്ട പാട്, ഇത് എന്തോന്ന് ശാസ്ത്രം! മനുഷ്യരെ അന്ധനാക്കാനുള്ള ദൈവത്തിന്‍റെ അമാനുഷീകം ആയ കഴിവില്‍ വിശ്വസിക്കാതിരിക്കുന്നത് യുക്തിസഹം അല്ല

ദൈവത്തെ മഹാത്വല്കരിക്കാന്‍ ശാസ്ത്രത്തെ ഇകഴ്ത്തുന്നതിന്റെ ലോജിക്‌ ഇത് വരെ മനസ്സില്‍ ആയിട്ടില്ല. എങ്കിലും ഇവര്‍ ഇണ പിരിയാത്ത കൂട്ടുകാര്‍ ആണെന്ന് തോന്നുന്നു. ശാസ്ത്രത്തെ കുറ്റപെടുത്തി തുടങ്ങിയാല്‍ ദൈവത്തിന്‍റെ പൂര്‍ണതയില്‍ ചെന്നേ അത് അവസാനിക്കാര് ഉള്ളൂ.

തലച്ചോറിലെ ഒരു കോശത്തിന്റെ സങ്കീര്‍ണത, ഭൂമിയുടെ നിലനില്‍പ്പ് ദൈവത്തിന്‍റെ ധൃഷ്ടാന്തങ്ങള്‍ ആയി തെളിവുകള്‍ ഒരു പാട് ഉണ്ട് ഈ ലോകത്ത് വിശ്വസിച്ചിട്ട് ചിന്തിക്കുനവര്‍ക്ക് ആയി. ദൈവം നമ്മുക്ക് ഔദാര്യം ആയി തന്ന കഴിവുകള്‍ ഉപയോഗിച്ച് നാം മുന്നേറുന്നു, എല്ലാത്തിനും കാരണം ആയ ദൈവത്തിന് സ്തുതി. പക്ഷെ പാവം ശാസ്ത്രം എന്ത് ചെയ്തിട്ട് ആണ് ആവോ പോകുമ്പോഴും വരുമ്പോഴും ഇങ്ങിനെ തെറി വിളി കേള്‍ക്കുന്നത്.  കൈ പിഴകള്‍ക്കും കുറ്റങ്ങള്‍ക്കും കാരണം ശാസ്ത്രവും മനുഷ്യനും.

നിസ്സാരന്‍ ആയ മനുഷ്യന്‍ വര്‍ഷങ്ങളോളം നീളുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ കണ്ടു പിടിക്കുന്ന എല്ലാ കാര്യവും സര്‍വ്വജ്ഞാനിയായ ദൈവം ആയിരകണക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞു വെച്ചിട്ട് ഉണ്ടാവും. പക്ഷെ അത് കാണണം എങ്കില്‍ ആദ്യം ശാസ്ത്രം കണ്ടു പിടിക്കണം,  അതിനു പുറകെ വരും അപാരം ആയ വ്യാഖ്യാനങ്ങള്‍,  അത് എല്ലാം വെള്ളം തൊടാതെ വിഴുങ്ങാന്‍ ഉള്ള ഒരു കഴിവ് തരാനോ സര്‍വ്വശക്തന്‍ ആയ ദൈവത്തിന് ബുദ്ധിമുട്ട്..

സായി കിരണിന്‍റെ രസകരം ആയി തോന്നിയ ഒരു ചിത്രം  താഴെ കൊടുക്കുന്നു
Comments

  1. " അതിനു പുറകെ വരും അപാരം ആയ വ്യാഖ്യാനങ്ങള്‍, അത് എല്ലാം വെള്ളം തൊടാതെ വിഴുങ്ങാന്‍ ഉള്ള ഒരു കഴിവ് തരാനോ സര്‍വ്വശക്തന്‍ ആയ ദൈവത്തിന് ബുദ്ധിമുട്ട്.. "
    hey ,,,,,its gr8!!

    ReplyDelete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0